Channel: Hibiscus Media
Category: Film & Animation
Tags: onam folk songsonnanam kochu thumbirhymesഓണം പാട്ടുകള്enthonnu chanthennupupionapattukal kuttikaludeonappattukal malayalammalayalammanikya chempazhukka gameonam kids songsmanjadikutti pattukallyricssongകവിതകൾonapattukalcartoonmullapoovinu manamundethannanam thanamflowers onam songrhymecolors song for kidsfor kidsnirangal songmanchadionapattukal kuttikalkkumanikya chempazhukkacartoonsonappattusongssingkathuparrot song
Description: Manchadi Malayalam Onappattukal ★ Onam Kidss songs Lullabies Nursery rhyme and folk songs from Manjadi Pupi and Kathu ★ Onam kutti pattukal ★ Lyrics of the baby songs are below to sing along with your toddlers ♥ Please don't forget to subscribe us: bit.ly/358qu8w 00:24 | 02:23 | 06:09 | 08:45 | 10:27 | 12:47 | 14:26 | 1) Onam Parrot song for kids | 00:24 2) Thannanam thanam thane Onappattu | 02:23 3) Manikya chempazhukka Onakkali | 06:09 4) Onnanam kochuthumbi | 08:45 5) Enthonnu Onam folk song | 10:27 6) Nirangal colours song | 12:47 7) Mullappovinu manamunde | 14:26 ★ തത്തപ്പനങ്കിളിയേ നിൻ കൂടെ പോരണയ്യോ ഓ തെയ്‌താ നിൻ കൂടെ പോന്നാല് കാലിനു പൊന്നണിയാം ഓ തെയ്‌താ കാലിനു പൊന്നണിഞ്ഞാൽ ചിക്കിപറക്കണ്ടയോ ഓ തെയ്‌താ തത്തപ്പനങ്കിളിയേ നിൻ കൂടെ പോരണയ്യോ ഓ തെയ്‌താ നിൻ കൂടെ പോന്നാല് ചുണ്ടിന് പൊന്നണിയാം ഓ തെയ്‌താ ചുണ്ടിന് പൊന്നണിഞ്ഞാൽ കൊത്തി പ റക്കണ്ടയോ ഓ തെയ്‌താ തത്തപ്പനങ്കിളിയേ നിൻ കൂടെ പോരണയ്യോ ഓ തെയ്‌താ ഓ തെയ്‌താ ★ തന്നാനെ താനം താനം വെക്കം ചുമക്കെട മുത്തേ നേരം കളയാതെ വന്നീ നെന്മണിയെല്ലാം ഇക്കാണും പയർമണിയും പഞ്ചാരത്തരികളുമെല്ലാം എത്തിക്കാമൊന്നായ് നമ്മുടെ ചെറുമാളത്തിൽ അമ്മയുറുമ്പാർത്തു വിളിച്ചു മാനം കറുത്തു വരുന്നേ എള്ളോളം മടികാട്ടല്ലേ ചങ്ങാതികളേ പുന്നാരക്കുട്ടന്മാരും മൂത്തോരുറുമ്പുകളും നന്നായിട്ടദ്ധ്വാനിക്കേ മഴവന്നല്ലോ മഴ കൂസാതോടിയണഞ്ഞു കാതതൂം ചങ്ങാതിമാരും കരിയിലയും ചുള്ളിക്കമ്പും പെറുക്കി വെച്ചൂ ചന്തത്തിൽ പണിതീർത്തു പുന്നാരപുതുപ്പാലം നന്നായിക്കയറിയിറങ്ങാൻ നല്ലൊരുപാലം ഇക്കാണും പയർമണിയും പഞ്ചാരത്തരികളുമെല്ലാം എത്തിക്കാമൊന്നായ് നമ്മുടെ ചെറുമാളത്തിൽ തന്നാനെ താനം താനം വെക്കം ചുമക്കെട മുത്തേ നേരം കളയാതെ വന്നീ നെന്മണിയെല്ലാം ★ ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യ ചെമ്പഴുക്ക എന്റെവലം കയ്യിലേ മാണിക്യ ചെമ്പഴുക്ക എന്റെ ഇടം കയ്യിലേ മാണിക്യ ചെമ്പഴുക്ക ആക്കയ്യിൽ ഇക്കയ്യിലോ മാണിക്യ ചെമ്പഴുക്ക ഒന്നുവലത്തുവന്നേ മാണിക്യ ചെമ്പഴുക്ക പൊട്ടനറിഞ്ഞതില്ലേ മാണിക്യ ചെമ്പഴുക്ക എന്റെവലം കയ്യിലേ മാണിക്യ ചെമ്പഴുക്ക എന്റെ ഇടം കയ്യിലേ മാണിക്യ ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യ ചെമ്പഴുക്ക രണ്ടു വലത്തുവന്നേ മാണിക്യ ചെമ്പഴുക്ക എന്റെവലം കയ്യിലേ എന്റെ ഇടം കയ്യിലേ മാണിക്യ ചെമ്പഴുക്ക മൂന്നു വലത്തുവന്നേ മാണിക്യ ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യ ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യ ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യ ചെമ്പഴുക്ക ★ എന്തോന്ന് ? ചാന്തെന്ന്, എന്തോന്ന് ? ചാന്തെന്ന്, ചാന്തെങ്കിൽ മണക്കൂല്ലേ ? ചാന്തെങ്കിൽ മണക്കൂല്ലേ ? മണക്കുന്നത് പൂവല്ലേ ? മണക്കുന്നത് പൂവല്ലേ ? പൂവെങ്കിൽ കേട്ടൂല്ലേ ? പൂവെങ്കിൽ കേട്ടൂല്ലേ ? കെട്ടുന്നത് പശുവല്ലേ ? കെട്ടുന്നത് പശുവല്ലേ ? പശുവെങ്കിൽ കറക്കൂല്ലേ ? പശുവെങ്കിൽ കറക്കൂല്ലേ ? കറക്കുന്നത് പാലല്ലേ ? കറക്കുന്നത് പാലല്ലേ ? പാലെങ്കിൽ മോരല്ലേ ? പാലെങ്കിൽ മോരല്ലേ ? മോരെങ്കിൽ പുളിയല്ലേ ? മോരെങ്കിൽ പുളിയല്ലേ ? പുളിക്കുന്നത് പുളിയല്ലേ ? പുളിക്കുന്നത് പുളിയല്ലേ ? പുളിയെങ്കിൽ തൂങ്ങൂല്ലേ ? പുളിയെങ്കിൽ തൂങ്ങൂല്ലേ ? തൂങ്ങുന്നത് പാമ്പല്ലേ ? തൂങ്ങുന്നത് പാമ്പല്ലേ ? പാമ്പെങ്കിൽ കൊത്തൂല്ലേ ? പാമ്പെങ്കിൽ കൊത്തൂല്ലേ ? കൊത്തുന്നത് കോഴിയല്ലേ ? കൊത്തുന്നത് കോഴിയല്ലേ ? കോഴിയെങ്കിൽ കൂവൂല്ലേ ? കോഴിയെങ്കിൽ കൂവൂല്ലേ ? കൊക്കരക്കോ ... കൊക്കക്കോ ... കൊക്കരക്കോ ... കൊക്കക്കോ ... കൊക്കരക്കോ ......... ★ ഒന്നാനാം കൊച്ചു തുമ്പീ എന്റെകൂടെ പോരുമോ നീ? ഒന്നാനാം കൊച്ചു തുമ്പീ എന്റെകൂടെ പോരുമോ നീ? നിന്റെകൂടെ പൊന്നാലോ എന്തെല്ലാം തരുമെനിക്ക്? കളിപ്പാനോ കളം തരുവേ കുളിപ്പാനോ കുളം തരുവേ ഒന്നാനാം കൊച്ചു തുമ്പീ എന്റെകൂടെ പോരുമോ നീ? നിന്റെകൂടെ പൊന്നാലോ എന്തെല്ലാം തരുമെനിക്ക്? കൈകഴുകാൻ വെള്ളിക്കിണ്ടി കൈതോർത്താൻ പുള്ളിപ്പട്ട് ഒന്നാനാം കൊച്ചു തുമ്പീ എന്റെകൂടെ പോരുമോ നീ? ★ ആകാശത്തിൻ നിറമെന്ത്? നീലനിറം താനാകാശം മുല്ലപ്പൂവിൻ നിറമെന്ത്? നന്മ നിറഞ്ഞൊരു വെള്ളനിറം തത്തക്കിളിയുടെ നിറമെന്ത്? ഹരിതത പണിയും പച്ചനിറം കാകൻ തന്നുടെ നിറമെന്ത്? തെച്ചിപ്പൂവിൻ നിറമെന്ത്? ധീരത കാട്ടും ചുവപ്പ് നിറം ചേമന്തിപ്പൂ നിറമെന്ത് മംഗളമരുളും മഞ്ഞനിറം ★ ചെല്ലക്കാറ്റിൽ നൃത്തം വെയ്ക്കും മുല്ലപ്പൂവിന് മണമുണ്ടേ മണമുണ്ടേ... മണമുണ്ടേ... മണമുണ്ടേ... പുഞ്ചിരി തൂകികൊഞ്ചിക്കുഴയും റോസാപ്പൂവിന് മണമുണ്ടേ മണമുണ്ടേ... മണമുണ്ടേ... മണമുണ്ടേ... മുത്തിപ്പ്ലാവിൽ മൂത്തുപഴുത്തൊരു ചക്കക്കും തേൻ മണമുണ്ടേ കടകൾ തോറും നിറഞ്ഞിരിക്കും ഓറഞ്ചിന് മണമുണ്ടേ ചൂടുപറക്കും നെയ്യപ്പത്തിന് മധുരചക്കര മണമുണ്ടേ കള്ളിപ്പൂച്ചകൾ കാവലിരിക്കും വറുത്ത മീനിന് മണമുണ്ടേ ഹൊയ് വറുത്ത മീനിന് മണമുണ്ടേ ഹൊയ്...ഹൊയ്...ഹൊയ്...ഹൊയ്... ഏലം ഏലം ഏലേലം ഹാ ഏലത്തിന് മണമുണ്ടേ മണിമണി മാതിരി വിളഞ്ഞു നിൽക്കും കുരുമുലകിന്നും മണമുണ്ടേ തുളസിയിലക്കും പാച്ചോറ്റിക്കും ഉള്ളം കവരും മണമുണ്ടേ കറിവേപ്പിലയുടെ കരളിനുള്ളിൽ നിറഞ്ഞു നിൽക്കും മണമുണ്ടേ ഹായ്, നിറഞ്ഞു നിൽക്കും മണമുണ്ടേ ചെല്ലക്കാറ്റിൽ നൃത്തം വെയ്ക്കും മുല്ലപ്പൂവിന് മണമുണ്ടേ മണമുണ്ടേ... മണമുണ്ടേ... മണമുണ്ടേ... പുഞ്ചിരി തൂകികൊഞ്ചിക്കുഴയും റോസാപ്പൂവിന് മണമുണ്ടേ മണമുണ്ടേ... മണമുണ്ടേ... മണമുണ്ടേ... Subscribe Thithali Our Hindi channel: bit.ly/37GnjXN Subscribe Butterfly for English Versions: bit.ly/35B0GSE Subscribe Manjadi: bit.ly/2Oovi49 Subscribe Pattapoochi: bit.ly/2KZKGBN Like Us on Facebook: bit.ly/2OBZrgn #Malayalam_cartoon | #Onappattukal | #Onam_cartoons